കാസർകോട് : ( www.truevisionnews.com ) കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് പന്നിക്കൊരുക്കിയ കെണിയിൽ നിന്ന്. വനമേഖലയിൽ പന്നിയെ വെടിവെക്കാൻ സ്ഥാപിച്ച കെണിയിൽ ചവിട്ടിയപ്പോഴാണ് വെടിയേറ്റതെന്ന് പൊലീസ്.

മഞ്ചേശ്വരം ബാക്രബയലിലെ നടുബയൽ ഹൗസിൽ സവാദിന് ഞായറാഴ്ച രാത്രിയാണ് വെടിയേറ്റ് പരുക്കേറ്റത്. കേരള – കർണാടക അതിർത്തി പ്രദേശത്തെ കാട് മൂടി കിടക്കുന്ന കുന്നിൻ പ്രദേശത്ത് രാത്രി വെളിച്ചം കണ്ടതോടെ സുഹൃത്തുക്കൾക്കൊപ്പം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു വെടിയേറ്റത്.
പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നികളെ പിടികൂടാൻ സ്ഥാപിച്ച ബോംബ് കെണിയിൽ നിന്നാണ് വെടി പൊട്ടിയതെന്ന് വ്യക്തമായത്. പ്രദേശത്തെ മരത്തിൽ തോക്കിന്റെ രൂപത്തിലുള്ള ആയുധം കെട്ടിവെച്ച നിലയിലും കണ്ടെത്തി.
കെണി കാലിൽ തട്ടിയാൽ വെടി പൊടുന്ന തരത്തിലാണ് കെണി വെച്ചിരുന്നത്. പരുക്കേറ്റ യുവാവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Finally twist young man shot Manjeswaram trap set pig
